0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും എങ്ങുമെത്താതെ ട്വന്റി ട്വൻ‌റി. എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ച നവയു​ഗ കക്ഷിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് പുറത്തുവിട്ട കണക്കുപ്രകാരം കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും നാലാമതെത്താനേ പാർട്ടിക്കായുള്ളൂ.

കുന്നത്തുനാട്ടിൽ 42,701, തൃക്കാക്കരയിൽ 4,300, കൊച്ചിയിൽ 19,550, കോതമം​ഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി 20-ക്ക് കിട്ടിയ വോട്ട് നില. ഇതിൽ കുന്നത്തുനാട്ടിൽ  ഇരുമുന്നണികളിൽ നിന്നും വോട്ടുകൾ അല്പമെങ്കിലും സമാഹരിക്കാനായി എന്നതാണ് ട്വന്റി-ട്വന്റിക്ക് ആശ്വസിക്കാൻ വകനൽകുന്ന കാര്യം.

ട്വന്റി ട്വന്റിയുടെ സാന്നിധ്യം വലിയ വെല്ലുവിളിയാകും എന്ന് വിലിരുത്തപ്പെട്ട മണ്ഡലം തൃക്കാക്കരയാണ്. എന്നാൽ, അവിടെ വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാല് പഞ്ചായത്തുകളിൽ ഭരണം പിടിക്കാൻ ട്വന്റി ട്വന്റിക്ക് കഴിഞ്ഞിരുന്നു. എന്നാൽ, തദ്ദേശതെരഞ്ഞടുപ്പിലെ മുന്നേറ്റം ഇക്കുറി ആവർത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *