0 Comments

തി​രു​വ​ന​ന്ത​പു​രം: പുതുമുഖങ്ങൾ അടക്കം 15 വനിതാ സ്ഥാനാർത്ഥികളാണ്‌ ഇത്തവണ ചരിത്ര വിജയം കരസ്ഥമാക്കിയ ഇടതു മുന്നണി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 11 പേരാണ് വിജയം നേടിയത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് പ​ത്ത് വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളും യു​ഡി​എ​ഫി​ന്‍റെ ഒ​രു വ​നി​താ സ്ഥാ​നാ​ർ​ഥി​യു​മാ​ണ് ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ എ​ട്ട് വ​നി​താ എം​എ​ല്‍​എ​മാ​രാ​യി​രു​ന്നു നി​യ​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

മ​ത്സ​രി​ച്ച പ്ര​മു​ഖ​രി​ല്‍ മ​ന്ത്രി ജെ.​മേ​ഴ്സി​കു​ട്ടി​യ​മ്മ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നു. ഇ​ത്ത​വ​ണ ഏ​റ്റ​വു​മ​ധി​കം ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യം നേ​ടി​യ​തും എ​ൽ​ഡി​എ​ഫി​ന്‍റെ വ​നി​താ സ്ഥാ​നാ​ർ​ഥി​യാ​ണ്. മ​ട്ട​ന്നൂ​രി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ.​ശൈ​ല​ജ. യു​ഡി​എ​ഫി​ന്‍റെ പ​ത്ത് വ​നി​താ സ്ഥാ​നാ​ര്‍​ത്ഥി​ക​ളി​ല്‍ വി​ജ​യി​ച്ച​ത് ഒ​രാ​ള്‍ മാ​ത്ര​മാ​ണ്. യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ആ​ർ​എം​പി​യു​ടെ കെ.​കെ. ര​മ. എ​ൻ‌​ഡി​എ 20 വ​നി​ത​ക​ൾ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കി​യെ​ങ്കി​ലും ആ​രും ജ​യി​ച്ചി​ല്ല.

ആറന്മുളയിൽ വീണ ജോർജ് 13,853 വോട്ടിന് ഇത്തവണയും വിജയം കരസ്ഥമാക്കി. വടകരയിൽ ആർ.എം.പി. എം.എൽ.എ. കെ.കെ. രമ 7461 ഭൂരിപക്ഷത്തോടെ ജയിച്ചു. സ്ത്രീ സ്ഥാനാർത്ഥികളുടെ ത്രികോണ മത്സരം നടന്ന വൈക്കത്തു ഇത്തവണയും സി. കെ. ആശ സ്വന്തം സീറ്റ് നിലനിർത്തി. ഇരിങ്ങാലക്കുടയിൽ ഇടതു സ്ഥാനാർത്ഥി ആർ. ബിന്ദു 5,949 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *