0 Comments

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും സിഎഫ്എല്‍ടിസികള്‍ ആരംഭിക്കണമെന്നും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് കളക്ടറുടെ നിര്‍ദേശം.

ആദ്യഘട്ടത്തില്‍ നല്‍കിയ അതേ ശ്രദ്ധ ഇപ്പോഴത്തെ സാഹചര്യത്തിലും ആവശ്യമാണ്. വരുന്ന അഞ്ച് ദിവസത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ 1500 കിടക്കകള്‍ ഒരുക്കണം. സജ്ജമാക്കിയ സിഎഫ്എല്‍ടിസികളുടെ പട്ടിക ഈ മാസം 30 ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തയാറാക്കണം. 70 മുതല്‍ 100 കിടക്കകള്‍ സജീകരിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളാണ് ആവശ്യം.

ഡൊമസിലിയറി കെയര്‍ സെന്ററുകള്‍(ഡിസിസി) രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. രോഗവ്യാപനമുള്ള ചെറിയ പ്രദേശങ്ങളിലെ രോഗികളെ ഡിസിസിയിലേക്കു മാറ്റുന്നതോടെ രോഗവ്യാപനം തടയാന്‍ സാധിക്കും. സിഎഫ്എല്‍ടിസികളിലേക്കുള്ള കിടക്കകള്‍ തയാറായെന്ന് ഉറപ്പുവരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *