0 Comments

കോവിഡ് കര്‍ഫ്യൂ ലംഘിച്ചവരെ നടുറോഡില്‍ തവളച്ചാട്ടം ചാടിച്ച് തഹ്‌സീല്‍ദാര്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചവര്‍ക്ക് തഹസില്‍ദാരുടെ വക തവളചാട്ടം ശിക്ഷ.ദെപാല്‍പുരിലാണ് നിയമലംഘകരെയെല്ലാം കൂടി വഴിയിലൂടെ തവള ചാട്ടം നടത്തിച്ചത്. അകമ്പടിയായി ചെണ്ട മേളവുമുണ്ടായിരുന്നു. നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചെന്നാരോപിച്ചായിരുന്നു ശിക്ഷ.

വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍ കാരണം ദെപാല്‍പൂരില്‍ കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്, നിയമലംഘകര്‍ക്കെതിരെ ജില്ലാ ഭരണകൂടം തുടര്‍ച്ചയായി നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്.‘അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പോലീസും മറ്റ് ഭരണകൂടങ്ങളും പ്രഖ്യാപിക്കുകയും ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്, എന്നാല്‍ ചിലര്‍ ഈ നിയന്ത്രണങ്ങള്‍ ഗൗരവമായി എടുക്കുന്നില്ല. ഇക്കാരണത്താലാണ് ഇങ്ങനെയൊരു ശിക്ഷ നല്‍കിയത്. ഇത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും ”തഹസില്‍ദാര്‍ ബജ്രംഗ് ബഹാദൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!