
നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു.നായയുടെ കടിയേറ്റ കുട്ടിയെ പരിക്കുകളോടെ ഉടന്‍ തന്നെ കുക്ക്സ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് സംഭവം. ഇലായ ബ്രൗണ്‍ എന്ന പെണ്‍കുട്ടിയെയാണ് വളര്‍ത്തു നായ ആക്രമിച്ചത്.രണ്ടു വളര്‍ത്തുനായകളാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇവയില്‍ ഒന്നിനെ ആനിമല്‍ ഷെല്‍റ്റര്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ദയാവധം നടത്തി.
അപ്രതീക്ഷിത സംഭവമായതിനാല്‍ ചടങ്ങുകള്‍ നടത്തുന്നതിനുള്ള പണം സ്വരൂപിച്ച് വയ്ക്കാന്‍ കുടുംബത്തിനു സാധിച്ചിരുന്നില്ല. 8500 ഡോളറിനു മുകളില്‍ ഇതുവരെ കുടുംബത്തിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് മേധാവി നീല്‍ പ്രതികരിച്ചു.