0 Comments

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു.കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്.

മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം​ഗങ്ങളായ എം.വി.ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ അം​ഗങ്ങളായ പി. രാജീവ്, കെ.എൻ ബാലഗോപാൽ എന്നിവർ മന്ത്രിമാരാകും.സാധ്യതാപട്ടിക പ്രകാരം കെഎൻ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദൻ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. പി രാജീവ്, വീണാ ജോർജ്, പിപി ചിത്തരഞ്ജൻ എന്നിവരും ഇതിൽ ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!