0 Comments

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്.ഏപ്രില്‍ 21നാണ് ഖീര്‍വ ഗ്രാമത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌കാരം നടന്നത്. 150 ഓളം പേരാണ് ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

പൊതിഞ്ഞുകൊണ്ടുവന്ന മൃതദേഹത്തിന്റെ കവര്‍ മാറ്റുകയും നിരവധി പേര്‍ മൃതദേഹത്തില്‍ തൊട്ട് അന്തിമോപചാരം അര്‍പ്പിച്ചു.ഇതിന് പിന്നാലെ പലരും കൊവിഡ് ലക്ഷണം പ്രകടിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *