0 Comments

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ജഡ്ജി കമാൽ പാഷ.ലീഗ് കോൺഗ്രസിനൊരു ബാധ്യതയാണെന്നും കത്വ പെൺകുട്ടിക്ക് വേണ്ടി പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

‘ലീഗിന്റെ അഴിമതികൾ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് കണക്കുമില്ല ഒന്നുമില്ല, അവിടെ ആർക്കും കൊടുത്തിട്ടുമില്ല’. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും കമാൽ പാഷ പറഞ്ഞു. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാവുമെന്ന് താൻ കരുതിയതല്ലെന്നും, പ്രതിപക്ഷത്തിന്റെ പ്രകടനം അത്ര മോശയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം ഉറപ്പിക്കാനായത് പിണറായി വിജയൻ്റെ കഴിവാണെന്നും, ഉപദേശികളാണ് പിണറായി വിജയനെ തെറ്റായ വഴിക്ക് നയിച്ചതെന്നും കമാൽ പാഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *