
കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി.ബംഗ്ലാദേശിലെ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ചവരാണ് ഇരുവരും. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വക്താവ് ഡോ.നസ്മുൽ ഇസ്ലാം മുന്ന പറഞ്ഞു.
ബി.1.167 എന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വ്യാപനമുണ്ടാകാതിരിക്കാൻ ഇരു രാജ്യങ്ങളും നിർദേശം നൽകി.ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ ബംഗ്ലാദേശ് അതിർത്തികൾ അടച്ചിരുന്നു. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.