0 Comments

ഇടുക്കി: തൊടുപുഴ ജില്ല ആശുപത്രിയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്സിജൻ ജനറേറ്റർ പ്ലാന്റ് സ്ഥാപിക്കാൻ, ഒരു കോടിയോളം രൂപ എം.എല്‍.എയുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്ന് പി.ജെ ജോസഫ് എം.എൽ.എ നല്‍കും. ഇതിനായി ധനകാര്യ വകുപ്പില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങിക്കേണ്ടതുണ്ട്. തൊടുപുഴ മേഖലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

അന്തരീക്ഷത്തില്‍ നിന്ന് വാക്വം കംപ്രസര്‍ ഉപയോഗിച്ച്‌ പ്ലാന്റിലൂടെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം അറുപതിലധികം സിലിണ്ടര്‍ ഓക്‌സിജന്‍ ഇവിടെ ഉത്പാദിപ്പിക്കാനാകും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ അധികൃതരുമായി ജോസഫ് ചര്‍ച്ച നടത്തി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *