
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂളിൽ ഡൊമിസലറി കോവിഡ് കെയർ സെന്റർ ആരംഭിച്ചു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് നേത്യത്വത്തിലാണ് ആരംഭിച്ചിരിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത, പ്രത്യക്ഷ രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വേണ്ടിയാണ് ഡൊമിസിലറി കെയര്‍ സെന്റര്‍ തുടങ്ങിയിട്ടുള്ളത്. നിലവില്‍ 50 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കൊവിഡ് ബാധിതരായ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണത്തിനൊപ്പം ഭക്ഷണ വിതരണത്തിനായി കാന്റീന് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനങ്ങളും ഇതിനൊപ്പം ഊർജിതമാക്കിയിരിക്കുകയാണ്.