
ഇടുക്കി: കുമാരമംഗലം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍, പൈങ്കുളം സെന്റ് മേരീസ് യു.പി സ്കൂളിൽ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി) പ്രവര്‍ത്തനം തുടങ്ങി. 211 കൊവിഡ് രോഗികളാണ് നിലവില്‍ പഞ്ചായത്തിലുള്ളത്. ഇതിന് പുറമേ റിവേഴ്സ് ക്വാറന്റൈനില്‍ 55 പേരും പ്രൈമറി കോണ്ടാക്ടായ 276 പേരും പഞ്ചായത്തിലുണ്ട്. കൊവിഡ് ബാധിച്ച് പഞ്ചായത്തില്‍ ഇതുവരെ രണ്ട് പേരാണ് മരിച്ചത്.
പഞ്ചായത്തില്‍ ആകെ 13 വാര്‍ഡുകളുള്ളതില്‍ മൂന്നെണ്ണം കണ്ടെയിന്മെന്റ് സോണാക്കിയിട്ടുണ്ട്. പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തതും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റുകയെന്നും അധികൃതർ അറിയിച്ചു.