0 Comments

ഇടുക്കി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് ഐ.ടി.ഐ വിദ്യാർത്ഥിനി. ഉടുമ്പന്നൂര്‍ കോട്ടക്കവല ചേരിയില്‍ സജിയുടെ മകള്‍ ശ്രുതി സജിയാണ് പലപ്പോഴായി രക്ഷിതാക്കള്‍ തനിക്ക് നല്‍കിയ പോക്കറ്റ് മണിയില്‍ നിന്നും മിച്ചം പിടിച്ച 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്.

പാലായില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിനിയായ ശ്രുതി കേരള ഗവണ്‍മെന്റിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് സംഭാവന നല്‍കാന്‍ തീരുമാനിച്ചത്. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷിന്, പഞ്ചായത്തിലെത്തിയാണ് പണം കൈമാറിയത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *