0 Comments

തിരഞ്ഞെടുപ്പിന് ശേഷം, കേന്ദ്ര ഏജൻസികൾക്കെതിരായ നീക്കവുമായി സർക്കാർ. പുതിയസര്‍ക്കാര്‍, വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് വിവാദത്തില്‍ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു വിട്ടുവീഴ്‌ചയ്ക്കും സംസ്ഥാനസര്‍ക്കാര്‍ തയ്യാറല്ലെന്നാണ് ഈ നടപടിയിലൂടെ സൂചിപ്പിക്കുന്നത്.മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സ്വപ്‌ന സുരേഷിന്‍റെ ശബ്‌ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാന്‍ ശ്രമം ഉണ്ടായെന്ന് കാണിച്ച്‌ സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്‌ജിക്ക് കത്ത് നല്‍കിയത് എന്നിവയാണ് ജസ്റ്റിസ് വി കെ മോഹന്‍ കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍.

കേസില്‍ ഉന്നത നേതാക്കളെ പ്രതിചേര്‍ക്കാന്‍ ഗൂഡാലോചന നടന്നെങ്കില്‍ ഇതിന് പിന്നില്‍ ആരാണെന്നതും കമ്മിഷന്‍ അന്വേഷിക്കും. കേന്ദ്ര ഏജൻസികൾക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഇതിലൂടെ സ്വീകരിച്ചിരിക്കുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *