
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചയുമായി സി.പി.എം. എല്ലാ കക്ഷികളുമായി സി.പി.എം ചർച്ച നടത്തി കഴിഞ്ഞു.സത്യപ്രതിജ്ഞയ്ക്ക് മുൻപ് മന്ത്രിസഭ വികസനത്തിൽ അന്തിമതീരുമാനം ഉണ്ടാക്കുവാനാണ് പാർട്ടിയുടെ ശ്രമം. രണ്ട് മന്ത്രിസ്ഥാനമാണ് ജോസ് കെ മാണി ആവശ്യപ്പെടുന്നത്. ഇരു ദളുകളും ഒരുമിക്കണമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
ജെ.ഡിഎ .സിനും എല്‍.ജെ.ഡിക്കും കൂടി മന്ത്രി സ്ഥാനം നല്കാന് കഴിയില്ലെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു. ഏക അംഗങ്ങളുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവര്‍ക്ക് മന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്. കടന്നപ്പള്ളി രാമചന്ദ്രന് ഇത്തവണ മന്ത്രി സ്ഥാനം ഉണ്ടാകില്ല. എന്‍.സി.പിക്ക് മന്ത്രിസ്ഥാനം ലഭിക്കും.