
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികൾക്ക് പിന്നാലെ, പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനുള്ള തീരുമാനവുമായി കോൺഗ്രസ് പ്രവര്‍ത്തകസമിതി. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്ന പ്രവര്‍ത്തകസമിതികളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല.
ജൂണ്‍ 23ന് പുതിയ അദ്ധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനകം നാമനിര്‍ദേശ പത്രിക നല്‍കാം. ചില ദേശീയനേതാക്കൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് തീയതിയിൽ അന്തിമതീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.