0 Comments

നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം, വി.ഡി സതീശന്റെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ് രൂപം കൊള്ളുന്നതായി സൂചനകൾ. പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ടാണ് സതീശന്റെ നീക്കം. എറണാകുളം ജില്ലയിൽ നിന്നും നാല്
എം.എൽ.എമാരുടെ പിന്തുണ സതീശന് ഉണ്ടെന്നാണ് അവകാശവാദം. എന്നാൽ പാർട്ടിയിൽനിന്ന് വേണ്ടത്ര പിന്തുണ സതീശനില്ല. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകാത്ത സാഹചര്യത്തിൽ, കോൺസ് നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

കോൺഗ്രസ് സംസ്ഥാന നേതൃത്വം മൊത്തത്തിൽ മാറണമെന്നാണ് അണികളുടെയും പൊതുവായ വികാരം. ഇത് മുതലെടുത്താണ് സതീശൻ നീക്കം നടത്തുന്നത്. എന്നാൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനെ ഏറെ വിമർശിച്ച വി.ഡി സതീശന് എത്രത്തോളം സാധ്യതകൾ ഉണ്ടെന്ന് അറിയുക സാധ്യമല്ല.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *