0 Comments

പ്രതിപക്ഷ നേതൃത്വ പദവി നിലനിർത്താൻ രമേശ് ചെന്നിത്തല ശ്രമിക്കുന്നതിനിടയിൽ, തന്റെ വിശ്വസ്തരെ സംരക്ഷിക്കാൻ ഉമ്മൻചാണ്ടിയും രംഗത്ത്. ഇരിക്കൂർ സീറ്റ് നിഷേധിച്ചതിനാൽ ഇത്തവണ മത്സരിക്കാൻ സാധിക്കാതിരുന്ന കെ.സി ജോസഫിനെ യു.ഡി.എഫ് കൺവീനറാക്കാനാണ് ഉമ്മൻചാണ്ടി ശ്രമം ആരംഭിച്ചിരിക്കുന്നത്. പാർട്ടിയിൽ ഒന്നാമനാകാൻ ശ്രമിക്കുന്ന തിരുവഞ്ചൂരിന് കടിഞ്ഞാൺ ഇടാനും ഇതിലൂടെ ഉമ്മൻചാണ്ടി ഉദ്ദേശിക്കുന്നുണ്ട്.

എന്നാൽ കെ.സി ജോസഫിനെ കൺവീനറാക്കുന്നതിൽ പാർട്ടിയിലും, പ്രവർത്തകർക്കിടയിലും എതിർപ്പ് ശക്തമാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കാത്ത, അധികാര മോഹിയായ കെ.സി ജോസഫിനെ പോലുള്ളവരെ ഒഴിവാക്കണം എന്നാണ് പ്രവർത്തകരുടെ ശക്തമായ വികാരം. ഇരിക്കൂറിൽ മത്സരിക്കാൻ അവസാന നിമിഷം വരെ കെ.സി, ശ്രമിച്ചെങ്കിലും പദ്ധതി പാളുകയായിരുന്നു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *