
രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിയിൽ, സർക്കാരിന് മുന്നറിയിപ്പുമായി ഓക്സിജൻ കമ്പനി. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ വിതരണത്തിന് തികയുന്നില്ലെന്ന് മെഡിക്കല്‍ ഓക്സിജന്‍ കമ്പനിയായ സതേണ്‍ ഗ്യാസ് ലിമിറ്റഡാണ് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കൂടുതല്‍ വിതരണത്തിനായി അടിയന്തരമായി ലിക്വിഡ് ഓക്സിജന്‍ ലഭ്യമാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ലിക്വിഡ് ഓക്സിജന്‍ ഇനിയും ലഭ്യമായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും കേരളം ഓക്സിജന്‍ ക്ഷാമത്തിലേക്ക് പോകുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.