
ഗവർണറുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കെ തന്നെ, പശ്ചിമ ബംഗാളിൽ മമത ബാനർജി, മന്ത്രിസഭ രൂപീകരിച്ചു. സംസ്ഥാനത്ത് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ക്യാബിനറ്റ് റാങ്കുളള 24 മന്ത്രിമാരും, സ്വതന്ത്ര ചുമതലയുളള പത്ത് സഹമന്ത്രിമാരും പുറമേ മുന്‍ ക്രിക്കറ്റര്‍ മനോജ് തിവാരി ഉള്‍പ്പടെ 10 സഹമന്ത്രിമാരുമടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ലളിതമായി നടന്ന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.