
നിയമസഭ തോൽവിക്ക് പിന്നാലെ, ബി.ജെ.പി നേതൃത്വത്തിനെതിരെ വിമർശനവുമായി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തന്റെ മണ്ഡലത്തിലെ പ്രചാരണത്തില്‍ ജില്ലാ നേതൃത്വം വീഴ്ച കാണിച്ചതായും , പാര്‍ട്ടി വോട്ടുകള്‍ തനിക്ക് ലഭിച്ചില്ലയെന്നും, തന്റെ വിജയ സാദ്ധ്യത ബി.ജെ.പി. നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നും കൃഷ്ണ കുമാര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. സമീപ മണ്ഡലങ്ങളില്‍ കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിനെത്തി. തന്റെ മണ്ഡലത്തിലേക്ക് അവര്‍ എത്താതിന് കാരണം ജില്ലാ നേതൃത്വത്തിന്റ വീഴ്ചയാണ്.
മണ്ഡലത്തിനകത്താണ് എയര്‍പോര്‍ട്ട്. ദേശീയ നേതാക്കന്മാര് എല്ലാവരും ഇതിലൂടെയാണ് വരുന്നതും, പോകുന്നതും. എന്നിട്ടും ആരും പ്രചാരണത്തിന് വന്നില്ലെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തിയിരിക്കുകയാണ്. പല സ്ഥാനാർത്ഥികളും ഇത്തരത്തിൽ അമർഷത്തിലാണെന്ന് അറിയുന്നു.