0 Comments

കോവിസ് ബാധിച്ച് ഡല്‍ഹിയിലെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്‌ടർ അനസ് മുജാഹിദ്(26) മരിച്ചു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയാണ് ജി.ടി.ബി ആശുപത്രി. ഇവിടെ ഒബി-ജിന്‍ വാര്‍ഡില്‍ ശനിയാഴ്‌ച ഉച്ചവരെ അനസ് ജോലി നോക്കിയിരുന്നു. ഇതിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനസ് അന്നുതന്നെ കൊവിഡ് പരിശോധന നടത്തി.

ഇതിന്റെ ഫലം പോസി‌റ്റീവാണെന്ന് ഞായറാഴ്‌ച വന്നതിന് പിന്നാലെ കൊവിഡിനെ തുടര്‍ന്ന് മസ്‌തിഷ്‌കത്തിലുണ്ടായ രക്തസ്രാവം മൂര്‍ച്ഛിച്ച്‌ പുലര്‍ച്ചെ മൂന്ന് മണിയോടെ അനസ് മരണമടഞ്ഞു. ഡോക്‌ടര്‍ക്ക് മ‌റ്റ് അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *