0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു പിന്നാലെ പശ്ചിമബംഗാളിലും, ത്രിപുരയിലും സി.പി.എമ്മിനെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമർശിച്ച്. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് വിജയരാഘവൻ വിമർശനം ഉയർത്തിയത്. വിജയരാഘന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

“ത്രിപുരയില്‍ അധികാരമേറ്റതുമുതല്‍ സി.പി.എം നേതാക്കളെയും, പ്രവര്‍ത്തകരെയും ഉന്‍മൂലനം ചെയ്യാനാണ്‌ ബി.ജെ.പി ശ്രമം. ബംഗാളില്‍ മമത നടപ്പാക്കുന്ന അക്രമണോല്‍സുക രാഷ്ട്രീയത്തിന്‍റെ തനി പകര്‍പ്പാണ്‌ ത്രിപുരയില്‍ ബി.ജെ.പിയും നടത്തുന്നത്‌. ശാന്തി ബസാറില്‍ ബി.ജെ.പി ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു മണിക്‌ സര്‍ക്കാര്‍. അദ്ദേഹം എത്തും മുൻപേ ബി.ജെ.പി ഗുണ്ടകള്‍ കല്ലും വടിയും കുപ്പികളുമായി അവിടെ തമ്പടിച്ചിരുന്നു. മണിക്‌ സര്‍ക്കാരിന്‍റെ വാഹനം എത്തിയപ്പോള്‍ തടഞ്ഞ്‌ ആക്രമിക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകരും അംഗരക്ഷകരും ഏറെ പണിപ്പെട്ടാണ്‌ അദ്ദേഹത്തേയും മറ്റ്‌ നേതാക്കളെയും രക്ഷിച്ചത്‌. ഈ സമയം പൊലീസ്‌ സ്‌ഥലത്തു ണ്ടായിരുന്നുവെങ്കിലും അനങ്ങിയില്ല” ഇത്തരം ശ്രമങ്ങളെ അപലപിക്കുന്നതായും വിജയരാഘവൻ പറഞ്ഞു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *