0 Comments

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിനു തന്നെ മാതൃകയായി, ഇടുക്കിയിലെ ഏക ആദിവാസി ഗോത്ര പഞ്ചായത്തായ ഇടമലക്കുടി. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടു പോകുകയാണ് ഇവിടെ. കേരളത്തില്‍ സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ തെരഞ്ഞെടുപ്പ്, ഉത്സവം, മരണം, വിവാഹം എല്ലാം തന്നെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തുന്നുന്നത്.

ഇരുപത്തിയാറ് കുടികളിലായി മൂവായിരത്തോളം പേരാണ് ഇടമലക്കുടിയിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഒരാള്‍ക്ക് പുറത്ത് പോകാം. കുടിയില്‍ തിരികെ എത്തിയതിനു ശേഷം ഇയാള്‍ നിര്‍ബന്ധമായും രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണം. പുറത്ത് നിന്ന് മറ്റാര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. കടുത്ത നിയന്ത്രണങ്ങളാണ് ഇടമലക്കുടിയിൽ നടപ്പാക്കിയിരിക്കുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *