0 Comments

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായി കെ.എസ്.ഇ.ബി മീറ്റർ റീഡർമാർ, യാതൊരു സുരക്ഷയും ഈ മേഖലയിലുള്ളവർക്ക് നൽകാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജോ​ലി ദി​വ​സ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വേ​ത​നം ല​ഭി​ക്കു​ന്ന ഇ​വ​ര്‍​ക്ക് ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ളോ, രോ​ഗ​ബാ​ധി​ത​രാ​കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ വേ​ത​ന​മോ ല​ഭി​ക്കി​ല്ല.​ നേരത്തെ, കോ​വി​ഡ് ബാ​ധി​ത​രു​ടെ വീ​ടു​ക​ള്‍​ക്കു മു​ന്നി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥാ​പി​ക്കു​ക​മാ​യി​രു​ന്നു. രോഗികളുടെ എ​ണ്ണം പെ​രു​കി​യ​തോ​ടെ ഇ​ത് അ​വ​താ​ള​ത്തി​ലാ​കുകയായിരുന്നു.

രോ​ഗ​മു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ല്‍ ചെ​ന്നാ​ല്‍ വീ​ട്ടു​കാ​ര്‍ പോ​ലും പോ​സി​റ്റി​വാ​ണെ​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്താ​റി​ല്ല. ലോ​ക് ഡൗ​ണി​ലും റീ​ഡി​ങ് ജോ​ലി തു​ട​രാ​നാ​ണ് ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​തെന്നാണ് അറിയുന്നത്. രോഗവ്യാപനത്തിലും റീഡിംഗ് തുടരാനുള്ള തീരുമാനം ഇവരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *