0 Comments

പലസ്തീൻ ജനതയ്ക്കെതിരായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച്, കാന്തപുരം വിഭാഗം ആത്മീയാചാര്യൻ എ.പി അബൂബക്കർ മുസ്‌ലിയാർ. തൻ്റെ ഫേസ്ബുക്കിൽ കുറിച്ച അബൂബക്കർ മുസ്‌ലിയാരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു

“ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണം. വിശുദ്ധ റമസാന്റെ അവസാന വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലേക്കു പ്രാര്‍ത്ഥനക്കായി എത്തിയ വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചു വിട്ട ഇസ്രയേല്‍ ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നത്. പ്രര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ എത്തുന്ന വിശ്വാസികളെ ഉന്നം വെച്ച്‌ ആക്രമിക്കുന്ന ഇസ്രായേലിന്റെ ഭീകരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണം.

ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാണ്. ജര്‍മനിയില്‍ നിന്ന് അനുഭവിച്ച നാസികളുടെ ക്രൂരതകളില്‍ നിന്ന് രക്ഷ നേടാന്‍ ഫലസ്തീന്റെ ഭൂഭാഗം കൈക്കലാക്കി, നാസികള്‍ നടത്തിയതിനു തുല്യമായ ആക്രമണമാണ് ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്രായേല്‍ നടത്തുന്നത്. ഇസ്രയേലിന്റെ നൃശംസത തടയാന്‍ ലോകരാജ്യങ്ങളുടെ ഇടപെടല്‍ വേണം. ഫലസ്തീനികള്‍ക്ക് വേണ്ടി വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം”

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *