
സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പുതിയ പാസ് സൗകര്യത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തി കേരളപോലീസ്. ഇനി മുതൽ ആശുപത്രി കേസുകൾക്ക് മെഡിക്കല്‍ രേഖകളും, സത്യവാങ്മൂലവും കയ്യില്‍ കരുതിയാല്‍ മതി. ലോക്ക് ഡൗണിനോടനുബന്ധിച്ച് പൊലീസ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പാസ് സംവിധാനത്തിലേക്ക് പാസ് അപേക്ഷകളുടെ ഒഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്.
ഇത്രയും പേര്‍ക്കു പാസ് നല്കിയാല് ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടുമെന്ന് പൊലീസ് അറിയിച്ചു. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്.