
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി തുടരുന്നതിനിടയിൽ, കേന്ദ്രസർക്കാരിനെതിരെ രാജ്യത്തിനകത്തും, വിദേശരാജ്യങ്ങളിലും പ്രതിഷേധമുയർന്നതിനിടയിൽ പുതിയ നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.കെയിലേക്കുള്ള 50 ലക്ഷം ഡോസ് കൊവിഡ് വാക്സിന്റെ കയറ്റുമതി ഇപ്പോള്‍ നടത്തേണ്ടെന്ന് സെറം ഇന്‍സ്റ്റിട്ട്യൂട്ടിനു കേന്ദ്രം നിര്‍ദേശം നൽകിയിരിക്കുകയാണ്.
ഇന്ത്യാക്കാരുടെ ജീവനാണ് ഇപ്പോള്‍ പ്രാധാന്യമെന്നും യു.കെയ്ക്ക് നല്‍കാമെന്ന് ഏറ്റ 50 ലക്ഷം ഡോസ് വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കേന്ദ്രം സെറത്തിനോട് ആവശ്യപ്പെട്ടു. വില കൊടുത്ത് വാക്സിന് എത്രയും പെട്ടന്ന് വാങ്ങാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്കി കഴിഞ്ഞിരിക്കുകയാണ്.