0 Comments

കൊവിഡ് വാക്സിനായ കൊവാക്സിൻ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികൾക്ക് കൊവിഡ്. വിവിധ സംസ്ഥാനങ്ങളിൽ കൊവാക്സിൻ വിതരണം ചെയ്യാൻ താമസം നേരിടുന്നു എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര എല്ലയാണ് ഇക്കാര്യം അറിയിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് എല്ലയുടെ വെളിപ്പെടുത്തൽ. വാക്സിൻ വിതരണത്തിൽ പലയിടത്തായി അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ്. ഈ ആരോപണങ്ങൾ തങ്ങളെ വേദനിപ്പിച്ചു എന്നാണ് സുചിത്ര പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *