0 Comments

കൊവിഡ് കാലത്ത് ജിയോഫോൺ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ.വാർത്താകുറിപ്പിലൂടെ റിലയൻസ് ജിയോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മഹാമാരിക്കാലത്ത് കൂടുതൽ ആളുകൾക്ക് ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു സേവനം ആരംഭിച്ചിരിക്കുന്നതെന്ന് റിലയൻസ് ജിയോ പറഞ്ഞു.

ചെയ്യുന്ന റീചാർജുകൾക്ക് ഇരട്ടി ലാഭമാണ് ഇക്കാലയളവിൽ ലഭിക്കുക. ഇതോടൊപ്പം ഒരോ മാസത്തിലും 300 രൂപയുടെ സൗജന്യ ടോക്ക്ടൈമും ലഭിക്കും. ദിവസവും 10 മിനിട്ട് സൗജന്യ ടോക്ക്ടൈമാണ് ലഭിക്കുക. ഈ സമയത്ത് ഫോൺ റീചാർജ് ചെയ്യാൻ കഴിയാത്ത ആളുകൾക്കാണ് ഈ സേവനം ലഭ്യമാവുക. 300 രൂപയുടെ സൗജന്യ ടോക്ക്ടൈമിനൊപ്പം, ഒരു തവണ റീചാർജ് ചെയ്യുമ്പോൾ അതേ തുകയുടെ മറ്റൊരു റീചാർജ് സേവനം കൂടി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *