0 Comments

ഉത്തർപ്രദേശിൽ ജയിലിൽ വെടിവയ്പ്പ്.ചിത്രകൂട് ജയിലിൽ ഇന്ന് ഉച്ചയോടെയാണ് വെടിവയ്പ്പുണ്ടായത്. വിചാരണ തടവുകാർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായെതെന്ന് പൊലീസ് പറയുന്നു.

ഗുണ്ടാ തലവൻ മുകിം കാല ഉൾപ്പെടെ മൂന്ന് തടവുകാർ മരിച്ചു.അൻസുൽ ദീക്ഷിത് എന്ന് തടവുകാരനാണ് മുകിം കാലയെയും കൂട്ടാളിയെയും വെടിവച്ച് കൊലപ്പെടുത്തിയത്. ജയിലിൽ ഒളിച്ചുകടത്തിയ തോക്ക് ഉപയോ​ഗിച്ചാണ് അൻസുൽ ദീക്ഷിത് പല തവണ നിറയൊഴിച്ചത്. നേരത്തെ തന്റെ മകന് വധഭീഷണിയുണ്ടെന്ന് കാണിച്ച് മുകിം കാലയുടെ അമ്മ സുരക്ഷ വർധിപ്പിക്കാനായി അപേക്ഷ സമർപ്പിച്ചിരുന്നു. ജയിലിൽ വച്ച് കൊല്ലപ്പെടുമെന്നായിരുന്നു കാലയുടെ അമ്മയ്ക്ക് ലഭിച്ച ഭീഷണി സന്ദേശം. തുടർന്ന് ജയിലിൽ സുരക്ഷ വർധിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *