0 Comments

ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊന്നു.മൂന്ന് മാസം മുന്‍പാണ് നാലാമത്തെ പെണ്‍കുട്ടിക്ക് യുവതി ജന്മം നല്‍കിയത്. നാലാമത്തെ കുഞ്ഞും ആണ്‍കുട്ടിയാവാത്തതോടെ ഭര്‍ത്താവും അച്ഛനും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം.സ്ത്രീധനത്തെ ചൊല്ലിയും തര്‍ക്കം നിലനിന്നിരുന്നു. സാവിത്രി ഭാഗേലാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് രത്തന്‍ സിംഗ്, പിതാവ് കിലോല്‍ഡ് സിംഗ്, അമ്മ ബെനൂ ബായ് എന്നിവരാണ് സാവിത്രി ബാഗേലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശിവപുരി ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ദിന്‍ഡോലി ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രാംരാജ തിവാരി പറഞ്ഞു. ഭര്‍ത്താവ് രത്തന്‍ സിംഗ്, പിതാവ് കിലോല്‍ഡ് സിംഗ്, അമ്മ ബെനൂ ബായ് എന്നിവരാണ് സാവിത്രി ബാഗേലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശിവപുരി ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ദിന്‍ഡോലി ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രാംരാജ തിവാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *