0 Comments

തീരദേശ മേഖലയായ ചാവക്കാട് കടല്‍ക്ഷോഭം രൂക്ഷം. നൂറോളം വീടുകളില്‍ വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് കടലേറ്റമുണ്ടായത്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന നിരോധനം തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ന്യൂനമര്‍ദ വികാസവുമായി ബന്ധപ്പെട്ട് കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *