0 Comments

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കപ്പ് പോരാട്ടത്തിന്റെ കലാശകൊട്ട് ഇന്നാണ്. 15000ത്തോളം കാണികള്‍ ഇന്ന് വെംബ്ലിയില്‍ കളി കാണാന്‍ എത്തും. കൊറോണ വന്ന ശേഷമുള്ള ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കാണികളാണ് ഇത്.

വെംബ്ലിയില്‍ നടക്കുന്ന എഫ് എ കപ്പ് ഫൈനലില്‍ ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും ആണ് നേര്‍ക്കുനേര്‍ വരുന്നത്. ഇന്ന് തങ്ങളുടെ ആദ്യ എഫ് എ കപ്പ് കിരീടമാണ് ലെസ്റ്റര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുൻപ് രണ്ട് തവണ എഫ് എ കപ്പ് ഫൈനലില്‍ എത്താന്‍ ലെസ്റ്ററിന് ആയിട്ടുണ്ട് എങ്കിലും ഇതുവരെ കിരീടം നേടാന്‍ ആയിരുന്നില്ല. 2016ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയതിനു ശേഷം ഒരു കിരീടവും ലെസ്റ്റര്‍ നേടിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *