0 Comments

ചൈനയിലെ രണ്ട്​ പ്രവിശ്യകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഏഴ്​ പേര്‍ മരിച്ചു.വുഹാനിലും ജിയാങ്​ഷുവിലുമാണ്​ ചുഴലിക്കാറ്റുണ്ടായതെന്ന്​ ചൈനീസ്​ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു. മധ്യ, കിഴക്കൻ ചൈനയിലാണ് രണ്ട് ശക്തമായ ചുഴലിക്കാറ്റ് സംഭവിച്ചത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹുബെ പ്രവിശ്യയിലെ നഗരമായ വുഹാനിലുണ്ടായ ചുഴലിക്കാറ്റില്‍ ആറ്​ പേരാണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാത്രി 8.40ഓടെയായിരുന്നു ചുഴലിക്കാറ്റുണ്ടായത്​. 27 വീടുകള്‍ പൂര്‍ണമായും 130 എണ്ണം ഭാഗികമായും തകര്‍ന്നു. കെട്ടിട നിര്‍മാണത്തിനു​പയോഗിച്ച ക്രെയിനും 8000 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള താല്‍ക്കാലിക ഷെഡും ചുഴലിക്കാറ്റില്‍ നാമാവശേഷമായി . ഉൾനാടൻ ചൈനീസ് നഗരത്തിൽ ആറ് പേർ മരിക്കുകയും 218 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വുഹാൻ സർക്കാർ അറിയിച്ചു. മണിക്കൂറിൽ 86 കിലോമീറ്റർ (53 മൈൽ) കാറ്റ് വീശുകയും നിർമ്മാണ സൈറ്റ് ഷെഡുകൾ തകര്‍ക്കുകയും നിരവധി മരങ്ങൾ വീഴുകയും ചെയ്തതായി കെയ്ഡിയൻ ജില്ലാ സർക്കാരിനെ ഉദ്ധരിച്ച് ഔദ്യോഗിക സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *