0 Comments

കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശനഷ്ടം.20തോളം വീടുകള്‍ മഴയില്‍ തകര്‍ന്നുവെന്നും വിവരം. വട്ടവടയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചു. മരം വീണ് ഗതാഗതം തടസപ്പെട്ടതിനാലാണ് രാജയെ (50) ആശുപത്രിയിലെത്തിക്കാനാവാഞ്ഞത്.

ഉടുമ്പന്‍ ചോലയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തോട്ടംമേഖലയില്‍ മഴ തുടരുകയാണ്. വൈദ്യുതി പല മേഖലകളിലും തടസപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘം മേഖലകളിലുണ്ട്. അതേസമയം വീടുകളിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന നിര്‍ദേശവുമായി കളക്ടര്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *