0 Comments

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളും ലോക്ക് ഡൗണിലേയ്ക്ക്.മെയ് 16 മുതല്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ആറ് മണി മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാകില്ല. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. പെട്രോള്‍ പമ്പുകള്‍ക്ക് തുറക്കാം. ഓട്ടോ, ടാക്‌സി സര്‍വീസിന് നിയന്ത്രണമുണ്ടാകും. ബാങ്കുകള്‍ക്ക് 10 മുതല്‍ രണ്ട് വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ, സാംസ്‌കാരിക, മതപരമായ കൂടിച്ചേരലുകള്‍ അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!