0 Comments

ഇറ്റാലിയൻ ഓപ്പൺ കിരീടം സ്പാനിഷ് താരം റാഫേൽ നദാലിന്. റോമിൽ നദാലിന്റെ പത്തം കിരീടമാണിത്. സ്കോർ 5-7, 1-6, 3-6. ഇതോടെ ഫ്രഞ്ച് ഓപ്പണിനുള്ള ഒരുക്കങ്ങൾ ഭംഗിയായി പൂർത്തിയാക്കാനും നദാലിനായി.

മത്സരത്തിൽ ആദ്യ സെറ്റ് നദാലാണ് നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ സെർബിയൻ താരത്തിന്റെ തകർപ്പൻ തിരിച്ചുവരവാണ് ഫൈനൽ സാക്ഷ്യം വഹിച്ചത്.ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് റാഫേൽ നദാൽ കിരീടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *