0 Comments

തമിഴ് നടന്‍ നിതിഷ് വീര കോവിഡ് ബാധിച്ച് മരിച്ചു.45 വയസായിരുന്നു. കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ചെന്നൈ ഒമന്‍ധുരര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം.

സെല്‍വരാഘവന്‍ സംവിധാനം ചെയ്ത പുതുപേട്ടയിലൂടെ 2006 ലാണ് നിതിഷ് അഭിനയത്തിലേക്ക് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് സിദ്ധാനൈ സെയ്, വെണ്ണില കബടി കുഴു തുടങ്ങിയ സിനിമകളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. താരത്തിന്റെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പ്രമുഖ താരങ്ങളും സംവിധായകരുമാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *