0 Comments

സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സമരം ആരംഭിച്ചു. സംസ്ഥാനത്ത് റേഷൻ കട ഉടമകളും ജീവനക്കാരും അടക്കം 28 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉന്നയിച്ച് വ്യാപാരികൾ പ്രതിഷേധിക്കുന്നത്.സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ ആറു റേഷൻ കട ഉടമകളും ജീവനക്കാരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

1000തോളം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുരക്ഷാമാർഗ്ഗങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ ഡീലേഴ്സ് സംയുക്ത സമിതി രംഗത്തെത്തിയത്.റേഷൻ കട ഉടമകൾക്കും ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കണമെന്ന് റേഷൻ ഡീലേഴ്സ് സംയുക്ത സമിതി ആവശ്യപ്പെടുന്നു. ഒരു ദിവസം 100- 150 ആളുകളാണ് റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!