0 Comments

ലോക് ഡൗണും ഒപ്പം ശക്തമായ കടൽക്ഷോഭവും കാരണം വലയുന്ന മത്സ്യതൊഴിലാളികൾക്ക് സമ്പാദ്യ നിധിയിൽ നിന്ന് അടിയന്തരമായി സഹായം എത്തിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെകെ രമ. പൊടുന്നനെയുണ്ടായ കടലാക്രമണം കാരണം മത്സ്യ ബന്ധന ഉപകരണങ്ങളും മറ്റും നശിച്ച അവസ്ഥയിലാണ്. ആയതിനാൽ മത്സ്യതൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയിലെ തുക ഉടൻ വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും കെകെ രമ ആവശ്യപ്പെട്ടു.

വർഷത്തിൽ സപ്തംബർ മുതൽ ഫിബ്രവരി വരെയുള്ള ആറ് മാസം മത്സ്യതൊഴിലാളികൾ നൽകുന്ന 250 രൂപയിൽ നിന്നാണ് മാർച്ച് മുതൽ ജൂൺ വരെ മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സർക്കാർ ഇവർക്ക് നൽകുന്നത്. സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് സഹായ വിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് കെകെ രമയുടെ അഭ്യര്‍ത്ഥന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!