0 Comments

മഴയുടെ തീവ്രത കുറഞ്ഞെങ്കിലും, കിഴക്കൻ വെള്ളത്തിന്റെ വരവ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളെ ദുരിതത്തിലാക്കുന്നു. ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനൊപ്പം, തോട്ടപ്പള്ളി പൊഴിമുഖത്തെ പൊഴിയിലൂടെ ജലം പ്രതീക്ഷിച്ചത് പോലെ ഒഴുകാത്തതും, ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്. ഇതിനുപുറമേ കായംകുളം കായലുമായി ബന്ധമുള്ള കാർത്തികപ്പള്ളി ഭാഗത്തെ തോടുകളിൽ വലുതും , ചെറുതുമായ ഓരുമുട്ടുകൾ പൊളിച്ച് കഴിയാത്തതും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.

തോട്ടപ്പള്ളി പൊഴിയിലെ നീരൊഴുക്ക് ശക്തമാകുന്നില്ലങ്കിലും, തൃക്കുന്നപ്പുഴ സ്ഥിരം ബണ്ടു വഴി വെള്ളം കായംകുളം കായലിലേക്ക് ഒഴുകി മാറുമായിരുന്നു. ഇതുപോലുള്ള നിരവധി ഓരു മുട്ടുകളും, തൃക്കുന്നപ്പുഴ ബണ്ടും താൽക്കാലികമായി നീക്കി ജലമൊഴുക്കി വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!