0 Comments

ഇടുക്കി:ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഡാമിന്റെ ഷട്ടർ തുറന്നപ്പോൾ മീൻ പിടിക്കാൻ ഇറങ്ങിയ ആദിവാസി യുവാക്കൾ പുഴയിൽ കുടുങ്ങി. പാംബ്ല ഡാമിന്റെ താഴെയുള്ള പുഴയിലെ പാറയിൽ കുടിൽകെട്ടി താമസിച്ചു മീൻ പിടിക്കുകയായിരുന്നു ഇവർ. ഡാം തുറന്നതിനെ തുടർന്ന് പുഴയിൽ വെള്ളം പൊങ്ങിയതിനാൽ പാറയിൽ കുടുങ്ങുകയായിരുന്നു.

പോലീസ് അറിയിച്ചതിനെ തുടർന്ന് കോതമംഗലത്ത് നിന്ന് അഗ്നിശമന രക്ഷ സേന എത്തിയാണ് ഇവരെ രക്ഷിച്ചത്. പ്രതികൂല കാലാവസ്ഥയ്ക്കും, ശക്തമായ മഴയ്ക്കുമിടയിൽ  അതിസാഹസികമായിട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. തല തിരിപ്പൻ ആദിവാസി കുടിയിലെ താമസക്കാരായ സതീഷ്, ചന്ദ്രൻ, ചെല്ലപ്പൻ എന്നിവരെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!