0 Comments

ഇടുക്കി: കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിനിടയിൽ, വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ സൗകര്യമല്ലാത്തവർക്കായി സൗകര്യമൊരുക്കി തൊടുപുഴ നഗരസഭ. നഗരസഭയുടെ കീഴിലുള്ള അഞ്ചു വാർഡുകളിലാണ് ഇത്തരത്തിൽ സൗകര്യത്തിനായി ഡി.സി.സി (ഡൊമിസിലറി കെയർ സെന്റർ ) തുടങ്ങിയിരിക്കുന്നത്. ചുങ്കം സെൻറ് ജോസഫ് യു.പി സ്കൂളിൽ ഇതിന് തുടക്കം ആരംഭിച്ചിരിക്കുകയാണ്.

ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് വിവിധ യുവജന സംഘടനകളും, വാർഡ് കൗൺസിലർമാരുമാണ്. വീട്ടിൽ അസൗകര്യമുള്ള ഏത് ആളുകൾക്കും ഇതിനായി നിയോഗിക്കപ്പെട്ട കൗൺസിലർമാരുടെയും, യുവജന സംഘടനകളുടെയും നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!