0 Comments

കാസർഗോഡ്: നാട്ടുകാർക്ക് ദുരിതമായി മഴക്കെടുതിക്ക് പുറമേ നീലേശ്വരം – ഇടത്തോടു റോഡും, അരയാക്കടവ് – കിണാവൂർ തീരദേശ റോഡും. കഴിഞ്ഞ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയില്‍ റോഡ് കല്ല് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. ലോക്ക് ഡൗണായതിനാല്‍ വാഹനങ്ങള്‍ കുറവായതിനാലാണ് അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവായത്.

നരിമാളം മുതല്‍ ചായ്യോത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വരെ റോഡിലേക്ക് വെള്ളം കവിഞ്ഞ് മാലിന്യങ്ങളും കല്ലുകളും ഒഴുകിയെത്തിയിരിക്കയാണ്. നാട്ടുകാര്‍ ഇറങ്ങിയാണ് കല്ലും മണ്ണും ഒരു പരിധി വരെ നീക്കിയത്. നീലേശ്വരം – ഇടത്തോട് റോഡിന്റെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ നടക്കുന്നത് ഇതു വഴിയുള്ള ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!