0 Comments

കാസർഗോഡ്: പേരാവൂരിലെ ആദിവാസി കോളനിയിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പഞ്ചായത്തും, ആരോഗ്യ വകുപ്പും അതീവ ജാഗ്രതയില്‍. രോഗബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും രണ്ട് കരുതല്‍ കേന്ദ്രങ്ങളും ഒരു ട്രൈബല്‍ സി.എഫ്.എല്‍.ടി.സി.യും സജ്ജീകരിച്ചു.

കൊവിഡ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വരാന്‍ ആദിവാസികളില്‍ ഭൂരിഭാഗവും തയ്യാറാവാത്തതിനാല്‍ കോളനികളില്‍ നേരിട്ട് ചെന്ന് സ്രവ പരിശോധന നടത്തിയതിനാലാണ് രോഗവ്യാപനം കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാൽ രോഗവ്യാപനം ഭയന്ന് ആദിവാസി കോളനിയിൽ ഉള്ളവർ ആരോഗ്യ വകുപ്പുമായി സഹകരിക്കാത്തത് കൂടുതൽ, പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!