0 Comments

കണ്ണൂർ: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ മഴയിൽ പയ്യന്നൂരിലും, പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. കൂറ്റൻ മരങ്ങൾ വീണ് പലയിടത്തും വീടുകൾ തകർന്നിട്ടുണ്ട്.നിരവധി സ്ഥലത്ത് മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. കൃഷി നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മഴയ്ക്ക് ശേഷം വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ മീൻ കുഴി ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

14 ഷട്ടറുകളിൽ നാലെണ്ണമാണ് പൂർണമായും തുറന്നിരിക്കുന്നത്. നാലെണ്ണം ഭാഗികമായി ഉയർത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങൾ നഗരസഭയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!