0 Comments

പാലക്കാട്: തൂക്കുപാലം പണിത് മാതൃകയായി വനംവകുപ്പ് ജീവനക്കാർ. അഗളി ഭവാനി പുഴയ്ക്ക് കുറുകെയുള്ള താഴെ തുടുക്കി തൂക്കുപാലം വനം ജീവനക്കാര്‍ പാലക്കാട് ഫോര്‍ട്ട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ സഹായത്തോടെ പുതുക്കിപ്പണിതു. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പഴയ പാലം ദ്രവിച്ച്‌ അപകടാവസ്ഥയിലായിരുന്നു. മുള ഉപയോഗിച്ച്‌ പുതുക്കിപ്പണിത പാലം 30 സെന്റീമീറ്റര്‍ അകലത്തില്‍ രണ്ടരയിഞ്ച് വലിപ്പത്തിലുള്ള കേബിള്‍ കമ്പികള്‍ കൊണ്ട് ബലപ്പെടുത്തി. എട്ടുമുതല്‍ 10 സെന്റീമീറ്റര്‍ അത് അത് വീതിയിലുള്ള 1.20 മീറ്റര്‍ നീളത്തിലുള്ള 1200ല്‍ അധികം മുള കഷണങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്.

പുഴയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ തുടുക്കി, ഗലസി ഊര് നിവാസികള്‍ക്കും വനപാലകര്‍ക്കും മറുകരയെത്താനുള്ള ഏക മാര്‍ഗമാണിത്. പാലം പുതുക്കിപ്പണിത് നൽകിയത് ആദിവാസി ഊരുകളിലുള്ളവർക്ക് ഏറെ സഹായകമായി മാറിയിരിക്കുകയാണ്. ഇവരുടെ ഏക സഞ്ചാര മാർഗ്ഗമാണ് ഇതിലൂടെ പുന:സ്ഥാപിച്ചു കിട്ടിയിരിക്കുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!