0 Comments

പാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജില്ലാഭരണകൂടം. രോഗവ്യാപനവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി, കൊവിഡ് നിയന്ത്രണം നടപ്പിലാക്കല്‍ എന്നിവ സംബന്ധിച്ച്‌ ഡി.എം.ഒ, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി കലക്ടർ ചര്‍ച്ച ചെയ്തു. അട്ടപ്പാടി മേഖല കേന്ദ്രീകരിച്ച്‌ ടെസ്റ്റ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ യോഗത്തിൽ തീരുമാനിച്ചു.

സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കൊവിഡ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നവരുടെ വിവരം അതത് ദിവസം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറണെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതോടൊപ്പം, പ്രതിരോധപ്രവർത്തനങ്ങൾ ജില്ലാ ആസ്ഥാനത്തെ കൺട്രോൾ റൂം വഴി നിയന്ത്രിക്കുവാനും തീരുമാനമായിട്ടുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!