0 Comments

ബഹ്‌റൈനില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്ത കുറ്റത്തിന് നാലുപേര്‍ക്കെതിരെ വിചാരണ. മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന 43കാരനാണ് സംഘത്തിന്റെ നേതാവ്. ഇയാളാണ് ഷഖൂറയിലെ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയത്.

കോടതിയില്‍ ഇവര്‍ കുറ്റം നിഷേധിച്ചതായി ജിഡിഎന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.വന്‍ തോതില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഡിറ്റക്ടീവിന് രഹസ്യവിവരം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് അറസ്റ്റ് വാറന്റ് ലഭിച്ച ശേഷം 43കാരനായ പ്രധാന പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി. തനിക്ക് ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ് കഞ്ചാവ് വളര്‍ത്തിയതെന്നും 2009 മുതല്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നുമാണ് പ്രധാന പ്രതി കോടതിയില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *